setting

ThekkanZ: ആറന്മുള വിമാനത്താവളം

Wednesday 11 July 2012

ആറന്മുള വിമാനത്താവളം


കേരളത്തിലെ പ്രഥമ സ്വകാര്യ മേഖലാ വിമാനത്താവളമാണ് ആറന്മുള വിമാനത്താവളം (Aranmula Airport Ltd.). 2012 ഡിസംബറിലാണ് ഇതിന്റെ നിർമ്മാണം പൂർത്തിയാകുക.പത്തനംതിട്ട ജില്ലയിൽ ശബരിമല‌യ്ക്കു സമീപം 2000 കോടി മുതൽ മുടക്കിൽ കെ.ജി.എസ് ഗ്രൂപ്പാണ് (കുമരൻ-ജിജി- ഷണ്മുഖം എന്നിവരാണ് ചൈനൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന് ഈ കമ്പനിയുടെ ഉടമസ്ഥർ)[1] വിമാനത്താവളം നിർമ്മിക്കുന്നത് [2]. തുടക്കത്തിൽ 500 കോടിയാണ് നിക്ഷേപം. കേരളത്തിലെ നാലാമത്തെ വിമാനത്താവളമാണ് ആറന്മുള.[3]
എയർബസ് എ-300 ഇറക്കുവാൻ പാകത്തിലുള്ളതാണ് ഈ വിമാനത്താവളം രൂപകൽപ്പന ചെയ്യുന്നത്. 1500 പേർക്ക് നേരിട്ടും 6000 പേർക്ക് പരോക്ഷമായും ഈ മേഖലയിൽ തൊഴിൽ ലഭിക്കും. പത്തനംതിട്ടഇടുക്കിആലപ്പുഴ കോട്ടയം എന്നീ ജില്ലകളിലെ പ്രവാസികളെ ലക്ഷ്യമിട്ടാണ് ഇവിടെ വിമാനത്താവളം നിർമ്മിക്കുന്നത്.
ആറന്മുള - കുളനട വഴിയിൽ നാൽകാലിക്കൽ പാലത്തിനടുത്താണ് വിമാനത്താവള നിർമ്മാണം ആരംഭിച്ചത്. 2005 - ലാണ് വിമാനത്താവളത്തിനായി പദ്ധതി രൂപപ്പെടുത്തിയത്. അതിനെ തുടർന്ന് ആറന്മുള ഏവിയേഷൻ ലിമിറ്റഡ് എന്നപേരിൽ കമ്പനി രൂപവൽക്കരിച്ച് പ്രവർത്തനം തുടങ്ങി.

Home
Copyright © ThekkanZ Urang-kurai