setting

ThekkanZ: ആറന്മുള കണ്ണാടി - ചരിത്രം

ആറന്മുള കണ്ണാടി - ചരിത്രം


ചരിത്രം

പുരാതനമായ ആറന്മുള ക്ഷേത്രവും,ചരിത്ര പ്രസിദ്ധമായ ആറന്മുള വള്ളംകളിയും ആറന്മുളയുടെ കലാസാംസ്ക്കാരിക രംഗത്തുള്ള പ്രാധാന്യം നിലനിർത്തുമ്പോൾ,ഏതാണ്ട് നാല് ശതാബ്ദത്തോളം പഴക്കമുള്ള കരകൗശല വെദഗ്ദ്ധ്യത്തിന്റെ ഏറ്റവും വലിയ ഉദാഹരണമാണു് ലോഹനിർമ്മിതമായ ആറന്മുളക്കണ്ണാടി. ബി.സി.2000 - മാണ്ടിൽ ഇറ്റലിയിലും, ബി.സി.3000-മാണ്ടിൽ ഗ്രീസിലും, പ്രചുരപ്രചാരം നേടിയിട്ടുള്ളതും, ഇന്നേക്ക് 500 കൊല്ലങ്ങൾക്കു മുൻപ് പശ്ചിമ ഇന്ത്യയിൽ നിലവിലിരുന്നതും,ഹാരപ്പ-മോഹഞ്ജ്ദാരോയിൽ നിന്നും 1922-ൽ കുഴിച്ചെടുക്കപ്പെടുകയും ചെയ്തതുമായ ലോഹക്കണ്ണാടികളുമായി ആറന്മുളകണ്ണാടിയ്ക്ക് പരസ്പരബന്ധമുള്ളതായി കാണുന്നു. ദൈവീക കാലത്തെ സുന്ദരിമാരുടെ സുഖഭോഗവസ്തുക്കളിൽ പ്രമുഖസ്ഥാനം വഹിച്ചിരുന്ന ലോഹകണ്ണാടികൾ സപാതസിന്ധുവിൽ നിലനിന്നിരുന്നതും ദക്ഷിണേന്ത്യയിൽ എത്തിച്ചേർന്നതുമാണ്‌.
4000-വർഷങ്ങൾക്കുശേഷം ലോകത്തിൽ എവിടെയെങ്കിലും ഈ ലോഹകണ്ണാടിയുടെ നിർമ്മാണം നിലനിൽക്കുന്നെങ്കിൽ അത് ആറന്മുളയിൽ മാത്രമേയുള്ളു. ചെമ്പും വെളുത്തീയവും ഒരു പ്രത്യേക അനുപാതത്തിൽ ചേർത്തുണ്ടാക്കിയ കൂട്ടുലോഹമായ ആറന്മുള കണ്ണാടിയുടെ നിർമ്മാണം ഏതാനും വിശ്വകർമ തറവാടുകളുടെ പാവന സ്വത്തായി ഇന്നും സൂക്ഷിച്ച് പോരുന്നു.ഈ ലോഹകണ്ണാടിയുടെ ഉത്ഭവുമായി ബന്ധപ്പെട്ട പല കഥകളും നിലവിലുണ്ടെങ്കിലും ഏറ്റവും വിശ്വസനീയമായ ഒരു കഥ ഇങ്ങനെ പറയപ്പെടുന്നു. / ഏകദേശം ശതാബ്ദങ്ങൾക്കു മുൻപ് ആറന്മുളക്ഷേത്രത്തിന്റെ നിർമ്മാണ പ്രക്രിയകൾക്കും ക്ഷേത്രത്തിലെ ദിവസവുമുള്ള മറ്റു കാര്യങ്ങൾക്കും വേണ്ടിയുള്ള പൂജാവിളക്കുകൾ,പൂജാപാത്രങ്ങൾ, ഓടുകൊണ്ടുള്ള മറ്റ് പാത്രങ്ങൾ എന്നിവയുടെ നിർമ്മാണത്തിനും വേണ്ടി തമിഴ്നാട്ടിലെ ശങ്കരൻ കോവിൽ എന്ന സ്ഥലത്തുനിന്നും ഏതാനും വിശ്വകർമ കുടുംബങ്ങളെ ആറന്മുളയിൽ വിളിച്ചുവരുത്തി താമസസൗകര്യം അടക്കം എല്ലാ ആനുകൂല്യവും അവർക്കു നൽകി. കാലക്രമേണ ജോലിയിൽ അലസരായി തീർന്ന ഇവരിൽ രാജാവിനു നീരസം തോന്നുകയും , അവർക്കു നൽകിപ്പോന്നിരുന്ന ആനുകൂല്യങ്ങൾ പിൻവലിക്കുകയും ചെയ്തു. രാജാവിനെ പ്രീതിപ്പെടുത്താൻ വേണ്ടി ഒരു കിരീടം നിർമ്മിച്ച് അദ്ദേഹത്തിന്‌ നൽകുവാൻ അവർ തീരുമാനിച്ചു. കിരീടത്തിന്റെ അവസാന മിനുക്കു പണികൾ നടത്തുമ്പോൾ അതിന്‌ പ്രതിഫലനശേഷിയുള്ളത് കാണപ്പെട്ടു. പിന്നീടുള്ള നിരന്തരമായ പ്രയത്നത്താലും തിരുവാറന്മുളയപ്പന്റെ കാരുണ്യത്താലും കണ്ണാടി നിർമ്മാണത്തിനുള്ള ലോഹകൂട്ടിന്റെ അനുപാതം കണ്ടുപിടിച്ചു. രാജാവിന്റെ പ്രത്യേക നിർദ്ദേശാനുസരണം അന്നത്തെ തിരുവിതാംകൂർ മഹാരാജാവിന്‌ ഉപഹാരമായി ഒരു കണ്ണാടി നിർമ്മിച്ചു നൽകി. ആദ്യ കാലങ്ങളിൽ കുങ്കുമ ചെപ്പിലായിരുന്നു കണ്ണാടി നിർമ്മിച്ചിരുന്നത്. പിന്നീട് വാൽക്കണ്ണാടിയുടെ രൂപത്തിൽ ഭിത്തിയിൽ തൂക്കിയിടാവുന്ന രീതിയിലും അതിനുശേഷം സ്റ്റാന്റുള്ള ഫ്രെയിമുകളിലും, പീഠത്തിലുള്ള ഫ്രയിമുകളിലും കണ്ണാടി നിർമ്മിക്കപ്പെട്ടു. എട്ടു പൂജാസാധനങ്ങളിൽ ഒന്നായി അഷ്ടമംഗല്യത്തിൽ വാൽക്കണ്ണാടി ഉപയോഗിച്ചു വരുന്നു.



ആറന്മുള കണ്ണാടി പൂർണ്ണതയ്ക്ക് മുൻപ്

ആറന്മുള കണ്ണാടി പൂർണ്ണതയ്ക്ക് മുൻപ്

[തിരുത്തുക]ആറന്മുള കണ്ണാടിയുടെ നിർമ്മാണ രീതി

മറ്റ് ഓട്ടുരുപ്പടികൾ ഉണ്ടാക്കുന്നതിൽ നിന്നും വ്യത്യസ്തമായ സമ്പ്രദായമാണു് ആറന്മുള കണ്ണാടി ഉണ്ടാക്കുന്നതിനു് ഉപയോഗിക്കുന്നത്. ചെമ്പും,വെളുത്തീയവും ഒരു പ്രത്യേക അനുപാതത്തിൽ ചേർത്തുണ്ടാക്കിയ കൂട്ടുലോഹം പ്രത്യേകമായി കൂട്ടിയെടുത്ത് മണൽ കലരാത്ത പുഞ്ച മണ്ണും മേച്ചിൽ ഓടും പഴയ ചണചാക്കും ചേർത്ത് അരച്ചുണ്ടാക്കിയ [4] കരുവിൽ ഉരുക്കിയൊഴിച്ച് ലോഹഫലകം ഉണ്ടാക്കുന്നു. തടി ഫ്രയിമുകളിൽ അരക്കിട്ടുറപ്പിച്ച് ലോഹ ഫലകം ചാക്കുകൊണ്ടുള്ള പ്രതലത്തിൽ എണ്ണ പുരട്ടി ഉരച്ച് മിനുസപ്പെടുത്തുന്നു. അവസാന മിനുക്കുപണികൾ വെൽ വെറ്റ് പോലുള്ള മൃദുലമായ തുണി ഉപയോഗിച്ച് ചെയ്യുന്നു. അതിനുശേഷം വിവിധ തരത്തിലുള്ള പിത്തളഫ്രയിമുകളിൽ അരക്കിട്ടുറപ്പിക്കുന്നു. രസം പൂശിയ ഗ്ലാസിന്റെ(ബൽജിയം ഗ്ലാസ്)പുറകിൽ നിന്നും പ്രതിഫലനം ഉണ്ടാകുമ്പോൾ അതിൽ നിന്നും വ്യത്യസ്തമായി ആറന്മുള കണ്ണാടിയിൽ വിഭ്രംശണമില്ലാത്ത യഥാർത്ഥ രൂപം നമുക്ക് ലഭിക്കുന്നു. ആറന്മുള കണ്ണാടിയുടെ നിർമ്മാണം ഇന്ന് ഏഴു കുടുംബങ്ങളിൽ മാത്രം ഒതുങ്ങി നിൽക്കുന്നു.വിദേശ വിപണിയിൽ ഒരു അൽഭുത കരകൗശല വസ്തുവായി മാറിയിരിക്കുന്ന ആറന്മുളക്കണ്ണാടി വിശിഷ്ട വ്യക്തികൾക്കുള്ള ഉപഹാരമായും ഇന്ത്യക്കുള്ളിലും വിദേശങ്ങളിലും സംഘടിപ്പിക്കുന്ന പ്രദർശനമേളകളിലെ പ്രധാന പ്രദർശന വസ്തുവായും മുൻപന്തിയിൽ നിൽക്കുന്നു. വൈദീക കാലത്തെ ലോഹകണ്ണാടിയുടെ ഋഗ്വേദത്തിലെ പരാമർശം വളരെ ശ്രദ്ധേയമാണു. ഋഗ്വേദത്തിൽ വിവരിക്കുന്ന ഈ ലോഹകണ്ണാടിയെ പ്രൊഫസ്സർ മാക്ഡോണൽ കണ്ണാടിയായി ഉപയോഗിക്കുന്ന മിനുസപ്പെടുത്തിയ ലോഹം എന്നാണ്‌ വിവരിച്ചിരുന്നത്. ഈജിപ്റ്റിൽ ഇത്തരം കണ്ണാടി പ്രചാരത്തിലുണ്ടായിരുന്നു. സിന്ധു തടത്തിലെ മാഹി എന്ന സ്ഥലത്തുള്ള ശവക്കല്ലറയിൽ നിന്നും ലഭിച്ച ലോഹകണ്ണാടി കരകൗശല വൈദഗ്ദ്ധ്യത്തിന്റെ ഏറ്റവും വലിയ തെളിവാണ്‌. 1920-ൽ നോവലീഷസ്(ഫിലിപ്പെൻസ്) എന്ന സ്ഥലത്തു നിന്നും കണ്ടെടുത്ത ലോഹകണ്ണാടികൾ ക്രിസ്താബ്ദ്ത്തിനു മുൻപ് ഭാരതത്തിൽ ദീർഘകാലം നില നിന്നിരുന്ന കച്ചവട ബന്ധത്തിനിടയിൽ അവിടെ എത്തിയതാണെന്ന് പുരാവസ്തു ഗവേഷകനായ ബേയർ പറയുന്നു. ഭാരതത്തിൽ ലോഹകണ്ണാടികൾ ഉപയോഗത്തിലിരുന്നു എന്നതിന്റെ തെളിവുകളാണിവ.

[തിരുത്തുക]അവലംബം

  1.  http://www.aranmulakannadionline.com/
  2.  http://www.aranmulakannadionline.com/
  3.  http://www.ipindia.nic.in/girindia/treasures_protected/registered_GI_19July2011.pdf
  4.  വേറ്റിനാട് പി.എസ്.കുമാർ- ജനപഥം,ഫെബ്രുവരി 2012

No comments:

Post a Comment

Copyright © ThekkanZ Urang-kurai