Aranmula kannadi (ആറന്മുളക്കണ്ണാടി)
is a handmade metall-alloy mirror, made in Aranmula, a village in the state of Kerala, India. Unlike the normal 'silvered' glass mirrors, being a metall-alloy mirror, it is a front surface reflection mirror, which eliminates secondary reflections and aberrations typical of back surface mirrors. The exact metals used in the alloy are unknown to public and is maintained as a family secret; however metallurgists suggest the alloy to be a mix of copper and tin. It is then polished for several days in a row to achieve their reflective surface.

The British Museum in London has a 45 centimeter tall Aranmula metal mirror in its collection.
കേരളത്തിലെ പത്തനംതിട്ട ജില്ലയിലെ ആറന്മുളയെന്ന പ്രശസ്തമായ ഗ്രാമത്തിൽ പരമ്പരാഗതമായി നിർമ്മിച്ചു വരുന്ന കണ്ണാടിയാണ്ആറന്മുളക്കണ്ണാടി. രസം ഉപയോഗിച്ചുണ്ടാക്കുന്ന ദർപ്പണങ്ങളിൽ നിന്ന് വ്യത്യസ്തമായി സ്ഫടികത്തിനു പകരം പ്രത്യേക ലോഹക്കൂട്ടിൽ ആണ് ആറന്മുള കണ്ണാടി നിർമ്മിക്കുന്നത് [1]. ഇതിന്റെ ഒരു വശം ഉരച്ചു മിനുക്കിയെടുത്താണ് ദർപ്പണ സ്വഭാവം വരുത്തുന്നത്. കേരളത്തിന്റെ പൈതൃക ബിംബങ്ങളിലൊന്നായി ഇതിനെ കണക്കാക്കുന്നുണ്ട് [2]. മറ്റൊരു പ്രത്യേകത ഇതിന്റെ മുൻപ്രതലമാണ് പ്രതിഫലിക്കുന്നത് എന്നതാണ്. സാധാരണ സ്ഫടികക്കണ്ണാടികളിൽ പിൻപ്രതലമാണ് പ്രതിഫലിക്കുക.
ജൂലായ് 2011 വരെ ഇന്ത്യയിൽ ഏകദേശം 153 ഓളം ഉൽപ്പന്നങ്ങൾക്കാണ് ഭൂപ്രദേശ സൂചിക ബഹുമതി(Geographical Indication tag)ലഭിച്ചിട്ടുള്ളത് എന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. കേരളത്തിൽ നിന്ന് ഈ ഇനത്തിലേയ്ക്ക് ആദ്യം എത്തിയത് ആറന്മുള കണ്ണാടിയാണ്. പിന്നീട് ആലപ്പുഴ കയറും, നവര അരിയും പാലക്കാടൻ മട്ടയും ഒക്കെ ഈ പട്ടികയിൽ ഇടം പിടിച്ചു[3]
ലണ്ടനിലെ ബ്രിട്ടീഷ് മ്യൂസിയത്തിൽ കേരളത്തിൽ നിന്നുള്ള ആറന്മുളക്കണ്ണാടി സ്ഥാനംപിടിച്ചിട്ടുണ്ട്.
for more
- ↑ http://www.aranmulakannadionline.com/
- ↑ http://www.aranmulakannadionline.com/
- http://ml.wikipedia.org
No comments:
Post a Comment